---
title: "ചോറോട്  തെരുവുനായയുടെ ആക്രമണം; ഇരുചക്രവാഹന യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും പരിക്ക്"
english_title: " Chorode Stray Dog Attack Bike Accident Mother Daughter Injured Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/382929/ chorode-stray-dog-attack-bike-accident-mother-daughter-injured"
published_at: "2026-09-16T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa594574d77_chorode-stray-dog-attack-bike-accident-mother-daughter-injured.jpg"
keywords: ["Stray Dog Attack", "Bike Accident", "Vadakara"]
---

# ചോറോട്  തെരുവുനായയുടെ ആക്രമണം; ഇരുചക്രവാഹന യാത്രക്കാരായ അമ്മയ്ക്കും മകള്‍ക്കും പരിക്ക്

> **Lead Summary:** ചോറോട്: ചോറോട് രാമത്ത് കാവിന് സമീപം തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു. കുമുള്ളിപ്പറമ്പത്ത് ധന്യ, മകള്‍ ദക്ഷ എന്നിവർക്കാണ് പരിക്കേറ്റത്.

## Article Content

ചോറോട്: ചോറോട് രാമത്ത് കാവിന് സമീപം തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും പരിക്കേറ്റു. കുമുള്ളിപ്പറമ്പത്ത് ധന്യ, മകള്‍ ദക്ഷ എന്നിവർക്കാണ് പരിക്കേറ്റത്.

നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റ ധന്യ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് രൂക്ഷമായിരിക്കുന്ന തെരുവുനായ ശല്യത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary:

Mother and daughter injured after stray dog attack caused bike accident at Chorode. Kumullipparambath Dhanya and daughter Daksha were injured when stray dog attacked and bike lost control near Ramath Kavu, Chorode. Dhanya under treatment at private hospital in Vadakara. Locals say stray dog menace severe in area and demand urgent action.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/382929/ chorode-stray-dog-attack-bike-accident-mother-daughter-injured)